മലപ്പുറം: നാല് വർഷം മുമ്പ് ജെ.എൻ.യു വിൽ നിന്ന് കാണാതായ നജീബ് അഹമ്മദിനെ തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറത്ത് പ്രതിഷേധ സംഗമം നടത്തി. നജീബ് അഹ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുവർഷമായി ഫ്രറ്റേണിറ്റി ക്യാമ്പസുകളിലും തെരുവുകളിലുമായി സജീവമാണ്.
'വേർ ഈസ് നജീബ് ' എന്ന ഹാഷ് ടാഗോടെ സംഘടിപ്പിച്ച പരിപാടി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാർത്ഥി താഹിർ ജമാൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി ശരീഫ് സി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥി നേതാവ് യഹ്‌യ കടന്നമണ്ണ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി സമാപനം നടത്തി.
ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഫ്സൽ മങ്കട, ഹുദാ ഫാത്തിമ, സലാം കൊണ്ടോട്ടി, അംജദ് ഫത്താഹ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി