New Update
മലപ്പുറം: തവനൂര്‍ കടകശേരിയില്‍ വയോധികയെ മുറിക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തത്തോട്ടില്‍ ഇയ്യാത്തു (70) ആണ് മരിച്ചത്. മോഷണശ്രമത്തിനിടെ തലക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക വിവരം.
Advertisment
ഇയ്യാത്തുവിന്റെ സഹോദരിയുടെ പേരക്കുട്ടി ഭക്ഷണവുമായി എത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പത്തുപവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. കഴിഞ്ഞ വെളളിയാഴ്ച്ച സമാന രീതിയിൽ മറ്റൊരു സ്ത്രീയും സമീപ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു.