പള്ളിയിലേക്ക് പോയ വീട്ടമ്മയെ വിജനമായ വഴിയില്‍ വച്ച് കയറിപ്പിടിച്ച് ലൈംഗികാതിക്രമം; യുവാവിനെ പൊലീസ് പൊക്കി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

നിലമ്പൂര്‍:  നടുറോഡിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പൊലീസ് പിടിയിലായി. മണിമൂളി വരക്കുളം സ്വദേശി കീഴ്പുള്ളി വിനീഷാണ് അറസ്റ്റിലായത്. മലപ്പുറം വഴിക്കടവിലാണ് സംഭവം. രണ്ടാഴ്ച്ച മുമ്പ് പുലര്‍ച്ചെ അഞ്ചുമണിക്ക് പള്ളിയിലേക്ക് പോകുന്നതിനിടയാണ് വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമണം ഉണ്ടായത്.

Advertisment

publive-image

മണിമൂളിയിലെ നടപ്പാലത്തിനടുത്തുവച്ച് വിജനമായ വഴിയില്‍ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ വിനീഷ് വീട്ടമ്മയെ കണ്ട് ബൈക്ക് നിർത്തി കയറിപ്പിടിക്കുകയും ലൈംഗിക അതിക്രമത്തിന് മുതിരുകയുമായിരുന്നു. വീട്ടമ്മ ഒച്ച വച്ചതോടെ പ്രതി ബൈക്കിൽ രക്ഷപെട്ടു.

ഇവരുട പരാതിയില്‍ പ്രദേശത്തെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചും ബൈക്കുകൾ കേന്ദ്രീകരിച്ചും വഴിക്കടവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിനീഷാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. വിനീഷിനെ സ്ഥലത്തെത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തി.

Advertisment