പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കമ്പികൊണ്ട് വരയുമെന്നും കൊലപ്പെടുത്തുമെന്നും പേടിപ്പിച്ച് പീഡനം; പ്രതിക്ക് ഇരട്ട ജീവപര്യന്തം

New Update

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കമ്പികൊണ്ട് വരയുമെന്നും കൊലപ്പെടുത്തുമെന്നും പേടിപ്പിച്ച്  ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം.

Advertisment

publive-image

കക്കൂത്ത് കിഴക്കേക്കര റസീബിനെതിരെ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. 1,60,000 രൂപ ഒരു കേസിലും രണ്ടാമത്തെ കേസിൽ 1,20,000 രൂപയും പ്രതി പിഴയെടുക്കണം. 2012 മുതല്‍ 2016 വരെയുളള കാലയളവിലാണ് കുട്ടികള്‍ പീഡനത്തിന് ഇരയായത്.

രണ്ടു കേസുകളിലായി 34 സാക്ഷികളെയും 33 രേഖകളും അന്വേഷണ സംഘം ഹാജരാക്കി.

Advertisment