മലപ്പുറം: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുൻ മന്ത്രി കെ.ടി.ജലീൽ.
/sathyam/media/post_attachments/N0rqvubC1bM0p8TFQ3lQ.jpg)
നിലവിൽ ജമ്മു കശ്മീർ സന്ദർശിക്കുന്ന ജലീൽ, സമൂഹമാധ്യമത്തിൽ പങ്കുവച്ച യാത്രയുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പിൽ ഉപയോഗിച്ച പാക്കിസ്ഥാൻ പിടിച്ചെടുത്ത ഭാഗം ‘ആസാദ് കശ്മീർ’, ഇന്ത്യൻ അധീന കശ്മീർ തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്. ഈ സാഹചര്യത്തിലാണ് ജലീലിന്റെ വിശദീകരണം.
ആസാദ് കശ്മീർ എന്ന് ഇൻവർട്ടഡ് കോമയിലാണ് എഴുതിയതെന്നാണ് ജലീലിന്റെ ന്യായീകരണം. അതിന്റെ അർഥം മനസ്സിലാകാത്തവരോട് സഹതാപം മാത്രമേയുള്ളൂവെന്നും ജലീൽ സമൂഹമാധ്യമത്തിൽ കുറിച്ചു. അതേസമയം, ഇന്ത്യൻ അധീന കശ്മീർ എന്ന വിവാദ പരാമർശത്തെക്കുറിച്ച് ഇതിൽ വിശദീകരണമില്ല.