ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ നാലു മണിക്ക് എഴുന്നേൽക്കുമെന്ന് പറഞ്ഞ യുഡിഎഫ് കൺവീനർ എം.എം.ഹസനോട്, രാവിലെയാണോ വൈകിട്ടാണോയെന്ന് ചോദിച്ച് ചിരിപൊട്ടിച്ച് രാഹുൽ ഗാന്ധി.
Advertisment
യാത്രയിൽ പങ്കെടുക്കാൻ രാവിലെ 4.30ന് എഴുന്നേൽക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ, താൻ നാലു മണിക്ക് എഴുന്നേൽക്കുമെന്ന് ഹസൻ പറഞ്ഞു. ഈ ഘട്ടത്തിലാണ് വൈകിട്ടാണോയെന്ന് ചോദിച്ച് രാഹുൽ ചിരി പൊട്ടിച്ചത്.
‘ഭാരത് ജോഡോ യാത്ര’യുടെ കേരള പര്യടനം അവസാനിക്കുന്നതിന് മുന്നോടിയായി നേതാക്കളുമായി നടത്തിയ സംഭാഷണത്തിലാണ് ചിരി പടർത്തിയ സംഭാഷണം.