Advertisment

‘ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ രാവിലെ 4.30ന് എഴുന്നേൽക്കുമെന്ന് രമേശ് ചെന്നിത്തല; താൻ നാലു മണിക്ക് എഴുന്നേൽക്കുമെന്ന് എം.എം ഹസൻ; വൈകിട്ടാണോയെന്ന് ചോദിച്ച് രാഹുല്‍ഗാന്ധി !

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം:  ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ നാലു മണിക്ക് എഴുന്നേൽക്കുമെന്ന് പറഞ്ഞ യുഡിഎഫ് കൺവീനർ എം.എം.ഹസനോട്, രാവിലെയാണോ വൈകിട്ടാണോയെന്ന് ചോദിച്ച് ചിരിപൊട്ടിച്ച്‌ രാഹുൽ ഗാന്ധി.

Advertisment

publive-image

യാത്രയിൽ പങ്കെടുക്കാൻ രാവിലെ 4.30ന് എഴുന്നേൽക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞപ്പോൾ, താൻ നാലു മണിക്ക് എഴുന്നേൽക്കുമെന്ന് ഹസൻ പറഞ്ഞു. ഈ ഘട്ടത്തിലാണ് വൈകിട്ടാണോയെന്ന് ചോദിച്ച് രാഹുൽ ചിരി പൊട്ടിച്ചത്.

‘ഭാരത് ജോഡോ യാത്ര’യുടെ കേരള പര്യടനം അവസാനിക്കുന്നതിന് മുന്നോടിയായി നേതാക്കളുമായി നടത്തിയ സംഭാഷണത്തിലാണ് ചിരി പടർത്തിയ സംഭാഷണം.

Advertisment