Advertisment

കുട്ടികളുടേത് മാത്രമല്ല, ഫുട്ബോൾ ആവേശം മുതിർന്നവരുടേതും; എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ട്‌, സമസ്തയുടെ കാര്യം സമസ്തയോട് ചോദിക്കണമെന്ന് എം കെ മുനീർ

New Update

മലപ്പുറം: കുട്ടികളുടേത് മാത്രമല്ല ഫുട്ബോൾ ആവേശം മുതിർന്നവരുടേതുമാണെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിർദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും സമസ്തയുടെ കാര്യം സമസ്തയോട് ചോദിക്കണമെന്നും മുനീർ പറഞ്ഞു. അതേസമയം അമിതാവേശത്തിൽ എന്തെങ്കിലും സംഭവിക്കാതെ നോക്കണമെന്നും മുനീർ കൂട്ടിച്ചേർത്തു.

ലോകകപ്പ് മത്സരങ്ങൾ തുടങ്ങിയ ശേഷം വിശ്വാസികൾ നമസ്കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തീരുമാനമെന്ന സമസ്ത ഖുദ്ബ കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ‍ ഫൈസിയുടെ വിശദീകരണത്തോടെയാണ് നിയന്ത്രണമേർപ്പെടുത്തികൊണ്ടുള്ള നിർദ്ദേശം പുറത്തുവന്നിരിക്കുന്നത്.

ലക്ഷങ്ങള്‍ മുടക്കി കട്ടൗട്ടുകള്‍ ഉയരത്തുന്നത് ദുര്‍വ്യയമാണ്. തൊഴിലില്ലാത്തവര്‍ പോലും ഇതിനു തയ്യാറാകുന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment