മലപ്പുറം പന്തല്ലൂരിൽ കടലുണ്ടിപുഴയിൽ ബന്ധുക്കളായ പെൺകുട്ടികൾ മുങ്ങിമരിച്ചു; ഒരാൾക്കായി തെര​ച്ചിൽ തുടരുന്നു; ഒരാള്‍ രക്ഷപ്പെട്ടു

New Update

publive-image

മലപ്പുറം: ആനക്കയം പന്തല്ലൂരില്‍ മില്ലുംപടിയില്‍ കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പെൺകുട്ടികൾ മുങ്ങി മരിച്ചു. സഹോദരങ്ങളുടെ മക്കളാണ് ഇവര്‍. ഒഴുക്കിൽപ്പെട്ട ഒരു കുട്ടിയെ കാണാതായി. കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.

Advertisment

ഫാത്തിമ ഫിദ (12), ഫാത്തിമ ഇഫ്‌റത്ത്‌ (18) എന്നിവരാണ്‌ മരിച്ചത്‌. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഒപ്പമുണ്ടായിരുന്ന ഫസ്‌മിയ ഷെറിന്‌ (15) വേണ്ടി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്‌. ബന്ധുവിട്ടീല്‍ വിരുന്നെത്തിയതായിരുന്നു ഇവർ. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അന്‍ഷിദ എന്ന പെണ്‍കുട്ടി രക്ഷപ്പെട്ടു.

Advertisment