New Update
മഞ്ചേരി: 19കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും അടിവയറ്റിൽ ചവിട്ടി ഗർഭം അലസിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിന് ഒരുവർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. ഓമശ്ശേരി കല്ലറക്കൽ പറമ്പിൽ ഷിബിനെയാണ് (22) ജില്ല എസ്.സി, എസ്.ടി കോടതി ജഡ്ജി ഷിജിമോൾ കുരുവിള ശിക്ഷിച്ചത്. പിഴയിൽ 7500 രൂപ പെൺകുട്ടിക്ക് നൽകണം.
Advertisment
കോഴിക്കോട് സ്വദേശിനിയായ യുവതിയെ വാഴക്കാട്ടെ വാടക ക്വാർട്ടേഴ്സിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. അബ്ദുൽ സത്താർ തലാപ്പിൽ ഹാജരായി.