Advertisment

ഇനി ഞാന്‍ സിഗരറ്റ് തൊടില്ല; ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ട്രോമാ കെയര്‍ വൊളന്റിയര്‍മാര്‍ക്കും ഉറപ്പു നല്‍കി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും പ്രവാസി പടിയിറങ്ങിയത് 41 വര്‍ഷമായുള്ള പുകവലി ശീലം ഉപേക്ഷിച്ച്...!; മലപ്പുറത്ത് നടന്നത്..

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം;  ആഴ്ചകൾക്ക് മുൻപാണ് വിദേശത്തു നിന്നെത്തിയ പ്രവാസി എടപ്പാൾ നടുവട്ടത്തെ ക്വാറന്റീൻ കേന്ദ്രത്തിലെത്തിയത് . ഒപ്പമുള്ള ബാഗിൽ വലിയെ‍ാരു കെട്ട് സിഗരറ്റ് പാക്കറ്റും ഒളിപ്പിച്ചു വച്ചിരുന്നു. ഭക്ഷണം നൽകാനായി ട്രോമാ കെയർ വെ‍ാളന്റിയർമാർ വാതിലിനു സമീപമെത്തുമ്പോൾ സിഗരറ്റിന്റെ മണം. ഇവർ വിവരം ക്വാറന്റീൻ കേന്ദ്രത്തിന്റെ ചുമതലയിലുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ എൻ.അബ്ദുൽ ജലീലിനെ അറിയിച്ചു. തുടർന്ന് ഇയാളിൽ നിന്നു സിഗരറ്റ് വാങ്ങിവച്ചു.

Advertisment

publive-image

41 വർഷമായുള്ള ശീലം ഉപേക്ഷിക്കാൻ സാധിക്കുമായിരുന്നില്ല. സിഗരറ്റ് കിട്ടാതെ രാത്രിയായാൽ ഇയാൾക്കു കൈകൾ വിറയ്ക്കുകയും തല ചുമരിൽ ഇടിക്കുകയും ചെയ്യുന്ന അവസ്ഥയെത്തി. ഒടുവിൽ അധികൃതർ 2 പാക്കറ്റ് സിഗരറ്റു നൽകി. പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു നിരന്തരം ബോധവൽക്കരണവും നൽകി.

ദിവസങ്ങൾ ചെല്ലുന്തോറും വലിയുടെ അളവു കുറഞ്ഞു വന്ന് 1 സിഗരറ്റിലെത്തി. അവസാനം ഇനി വലിക്കുന്നില്ലെന്ന് ഇയാൾ അറിയിച്ചു. വലിക്കാൻ വല്ലാതെ തോന്നിയാൽ എടുക്കാനായി ജനലിന് സമീപം വച്ചിരുന്ന സിഗരറ്റ് അടുത്ത ദിവസം അവിടെത്തന്നെ ഇരിക്കുന്നത് കണ്ടതോടെ ഇയാൾ പുകവലി മുക്തനായെന്ന് അധികൃതർ ഉറപ്പിച്ചത്.

ഒടുവില്‍ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് അദ്ദേഹം പടിയിറങ്ങിയത് 41 വർഷമായുള്ള തന്റെ പുകവലി ശീലവും ഉപേക്ഷിച്ചായിരുന്നു. ഇനി ഞാൻ സി​ഗററ്റ് തൊടില്ലെന്ന് ആരോഗ്യ പ്രവർത്തകർക്കും ട്രോമാ കെയർ വെ‍ാളന്റിയർമാർക്കും ഉറപ്പുനൽകിയാണ് പ്രവാസി മകനോടെ‍ാപ്പം വീട്ടിലേക്കു യാത്ര തിരിച്ചത്. എടപ്പാൾ നടുവട്ടത്തെ ക്വാറന്റീൻ കേന്ദ്രമാണ് ലഹരി മുക്തി കേന്ദ്രമായി മാറി കയ്യടി നേടുന്നത്.

latest news all news cigerette pravasi quarantine
Advertisment