മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ കൂടി അറസ്റ്റിലായി: ലഹരി മരുന്ന് നല്‍കിയും ബ്ലാക്ക് മെയില്‍ ചെയ്തും പല സമയങ്ങളിലായി പീഡിപ്പിച്ചുവെന്ന് 14 കാരി : പെൺകുട്ടി പ്രതികളുമായി പരിചയത്തിലായത് എട്ട് മാസം മുൻപ് ഇൻസ്റ്റ​ഗ്രാം വഴി

New Update

publive-image
മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ കൂടി അറസ്റ്റിലായി. തെന്നല സ്വദേശി ചെനക്കൽ ഫസലുർറഹ്മാൻ (21), കൽപകഞ്ചേരി കല്ലിങ്ങൽപറമ്പ് സ്വദേശി കരിമ്പുക്കണ്ടത്തിൽ നസീമുദ്ദീൻ (35) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി.

Advertisment

കേസിൽ മൂന്നുപേർ കൂടി ഇനി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിൽ രണ്ട് പേർ വിദേശത്തേക്ക് കടന്നതായാണ് സൂചന. ലഹരി മരുന്ന് നൽകിയും ബ്ലാക്ക് മെയിൽ ചെയ്തും പല സമയങ്ങളിലായി പീഡിപ്പിച്ചുവെന്ന 14 കാരി പെൺകുട്ടിയുടെ പരാതിയിലാണ് കൽപകഞ്ചേരി പൊലീസ് കേസെടുത്തത്. എട്ട് മാസം മുമ്ബ് ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായ പ്രതികൾ പലപ്പോഴായി വീട്ടിൽ എത്തിയെന്നും ലഹരിമരുന്ന് നൽകി മാസങ്ങളോളം പീഡിപ്പിച്ചുവെന്നുമാണ് മൊഴി.

കുട്ടിയുടെ ബന്ധുവായ കൗൺസിലർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. അതിനിടെ, മഞ്ചേരി വുമൺസ് ചിൽഡ്രൻസ് ഹോമിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മറ്റൊരു പെൺകുട്ടിയുമായി കടന്നുകളയുകയും മണിക്കൂറുകൾക്കകം മഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് പിടിയിലായതായും സൂചനയുണ്ട്.

Advertisment