മലപ്പുറം: പൊന്മള പള്ളിപ്പടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് കത്തിനശിച്ചു. കോട്ടക്കൽ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും മലപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയുമാണ് ബുധനാഴ്ച രാത്രി പത്ത് മണിയോടെ അപകടത്തിൽപ്പെട്ടത്.
/sathyam/media/post_attachments/3Vbipap1NBqDKdsj9qAr.jpg)
നിയന്ത്രണം വിട്ട കാർ ലോറിയുടെ ഡീസൽ ടാങ്കിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
അപകടം നടന്ന ഉടനെ തീ പടരുകയായിരുന്നു. ലോറിയിലേയും കാറിലെയും യാത്രക്കാർ
ഓടിയിറങ്ങിയതിനാൽ ആളപായമുണ്ടായില്ല.
ഓടികൂടിയ നാട്ടുകാർ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം പൊലീസും അഗ്‌നി രക്ഷാ
സേനയും സ്ഥലത്തെത്തിയെങ്കിലും വാഹനം കത്തിനശിച്ചിരുന്നു.