ഫിലിം ഡസ്ക്
Updated On
New Update
ഇരിങ്ങാലക്കുട കഴിഞ്ഞ പ്രളയത്തിലും ദുരിതത്തിലകപ്പെട്ട ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയ ചലച്ചിത്ര നടന് ടൊവിനോ തോമസിന്റെ സഹായഹസ്തം ഇക്കുറിയും.
Advertisment
ടൊവിനോയുടെ വീട്ടിലാരംഭിച്ച സംഭരണ കേന്ദ്രത്തില്‍നിന്നും ഒരു ലോറി സാധനങ്ങള്‍ മലപ്പുറം നിലമ്പൂരിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി പുറപ്പെട്ടു.
എല്ലാവിധ അവശ്യ സാധനങ്ങളുമായാണ് ലോറി പുറപ്പെട്ടത്. ലോറിയില്‍ സാധനങ്ങള്‍ കയറ്റുന്നതിന് ടൊവിനോയുമെത്തി. നടന് ജോജു ജോര്‍ജും ടൊവിനോയ്ക്കൊപ്പമുണ്ടായി. ഇരുവരും നിലമ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.