തിരൂർ : രാത്രിയുടെ മറവിൽ വാഹനങ്ങൾ കത്തിച്ച സംഘർഷമുണ്ടാക്കാൻ ശ്രമം. ഇന്നലെ തലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ച നിലയിൽ കണ്ടെത്തി. മാങ്ങാട്ടിരി സ്വദേശിയായ ഷാരിഫിന്റെ വാഹനമാണ് നശിച്ചത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ തള്ളി പുറത്തെത്തിച്ചാണ് തീവച്ച് നശിപ്പിച്ചത്.
/sathyam/media/post_attachments/YUKKmgENmCjpsIYT3Q4B.jpg)
സ്കൂട്ടർ പൂർണമായി നശിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. മേഖലയുടെ സമാധാനം തകർക്കാൻ വ്യാപക ശ്രമം നടക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഒരാഴ്ച മുൻപ് തുവ്വക്കാട് പുല്ലൂരാലിൽ വീടിന് സമീപം നിർത്തിയിട്ട ഓട്ടോറിക്ഷ കത്തി നശിപ്പിച്ചിരുന്നു. ഒരു മാസം മുൻപ് പറവണ്ണയിൽ 2 ബൈക്കുകളും ഒരു ഓട്ടോറിക്ഷയും അഗ്നിക്കിരയായ നിലയിൽ കണ്ടെത്തിയിരുന്നു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ രാത്രിയിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു