/sathyam/media/post_attachments/okdJwPrEQkye8Tl0eWeE.jpg)
മലപ്പുറം: വണ്ടൂര്‍ നടുവത്ത് ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കി. ചേന്നംകുളങ്ങര സ്വദേശിയായ ഷമീറിനെതിരെ വണ്ടൂര്‍ പോലീസ് കേസെടുത്തു. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളേയും ഭാര്യയേയുമാണ് ഇറക്കിവിട്ടത് ഇയാള്‍ രാത്രിയില്‍ ഇറക്കിവിട്ടത്.
ഷമീര്‍ മദ്യപിച്ച് ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവിനെതിരെ ഗാര്‍ഹിക പീഡനത്തിനും മര്‍ദ്ദനത്തിനും കേസുകളെടുത്തു. മലപ്പുറം സ്‌നേഹിതയിലാണ് യുവതിയും കുട്ടികളും ഇപ്പോള്‍ ഉളളത്.