ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: മലപ്പുറത്ത് കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. അഞ്ചാം മാസത്തില്‍ പ്രസവിച്ച കുഞ്ഞുങ്ങളാണ് മരിച്ചത്. മഞ്ചേരി മെഡിക്കള്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി. വിദേശത്തുനിന്നു വന്ന യുവതിക്ക് ഈ മാസം മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്.
Advertisment
ജില്ലയില്‍ ശനിയാഴ്ച 51പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 24 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 19 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്.