മഞ്ജുവാര്യര്‍ – ശ്രീകുമാര്‍ സൗഹൃദം വഴിപിരിയുമ്പോള്‍ സന്തോഷിക്കുന്നത് ദിലീപ് ! കണക്കുകള്‍ എണ്ണി തീര്‍ക്കാന്‍ ജനപ്രിയന്‍ രംഗത്ത് !

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, October 22, 2019

കൊച്ചി:  ശ്രീകുമാര്‍ മേനോനും മഞ്ജുവാര്യരും തമ്മിലുള്ള സൗഹൃദം അടിച്ചുപിരിയുമ്പോള്‍ അതില്‍ ഏറ്റവും സന്തോഷിക്കുന്ന ഒരാള്‍ നടന്‍ ദിലീപായിരിക്കും. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിക്കുന്നതിലെ മാധ്യമ ഇടപെടലുകള്‍ക്ക് ചുക്കാന്‍ പിടിച്ചത് ശ്രീകുമാര്‍ ആയിരുന്നെന്ന് വിശ്വസിക്കുന്ന ആളാണ്‌ ദിലീപ്.

കേസില്‍ ശ്രീകുമാറും മഞ്ജുവും സാക്ഷികളാണ്. ദിലീപിനെതിരെ ഏറ്റവും ശക്തമായി മൊഴി നല്‍കിയവരില്‍ ഒരാളും ശ്രീകുമാര്‍ മേനോനാണ്.

തിരിച്ച് കേസില്‍ ജാമ്യ ഹര്‍ജിയിലുള്‍പ്പെടെ ദിലീപ് ആരോപണം ഉന്നയിച്ചിരിക്കുന്നത് ശ്രീകുമാര്‍ മേനോനെതിരെയാണ്. തനിക്കെതിരെ ശ്രീകുമാര്‍ നടത്തിയ ഗൂഡാലോചനയാണ് നടി ആക്രമിക്കപ്പെട്ട സംഭവമെന്നായിരുന്നു ദിലീപിന്റെ ആരോപണം.

നടി ആക്രമിക്കപ്പെട്ടശേഷം സംഭവത്തിനുപിന്നില്‍ ഗൂഡാലോചന ആരോപണം മഞ്ജുവാര്യര്‍ ഉന്നയിച്ചതിന് പിന്നില്‍ ശ്രീകുമാര്‍ ആയിരുന്നെന്ന് ദിലീപിനറിയാം. അത് മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ കേസ് പിടിച്ചാല്‍ കിട്ടാത്ത തലങ്ങളിലേക്ക് മാറി.

ദിലീപിന്റെ അറസ്റ്റ് വരെയും പിന്നീട് കസ്റ്റഡി കാലാവധി വരെയും മഞ്ജു സ്വീകരിച്ച കടുത്ത നിലപാടുകള്‍ക്ക് പിന്നില്‍ ശ്രീകുമാര്‍ ആയിരുന്നുവെന്ന വിരോധം ദിലീപിനുണ്ട്.

എന്നാല്‍ കേസിന്റെ ഒരു ഘട്ടത്തിന് ശേഷം മഞ്ജുവാര്യര്‍ കടുത്ത നിലപാടുകളില്‍ നിന്നും പിന്നോക്കം പോയി. ഒരു പരിധിക്കപ്പുറം ദിലീപ് വിരോധം കൊണ്ടുനടക്കാന്‍ മഞ്ജു ഒരുക്കമായിരുന്നില്ല. അതൊരു മാന്യമായ സമീപനമായി വിലയിരുത്തുന്നവരാണ് സിനിമയിലധികവും.

മലയാള സിനിമാ ലോകത്തിന്റെ മനസ് ദിലീപിനനുകൂലമായിരുന്നു. അത് മഞ്ജുവും ഉള്‍ക്കൊണ്ടു എന്നതാകും ശരി. പക്ഷേ, ദിലീപിന്റെ യഥാര്‍ത്ഥ ഉന്നം ശ്രീകുമാര്‍ ആണ്. അതിനുള്ള കരുനീക്കങ്ങള്‍ ദിലീപും നടത്തു൦.

യുക്തമായ സമയത്തുള്ള മഞ്ജുവിന്റെ പരാതിയും അതന്വേഷിക്കാനുള്ള പോലീസിന്റെ പ്രത്യേക സംഘവുമൊക്കെ ശ്രീകുമാറിന് നല്‍കുന്നത് ദുസൂചനകള്‍ തന്നെ ?

×