നടൻ സത്താർ അന്തരിച്ചു: കബറടക്കം ഇന്ന് വൈകിട്ട്

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, September 17, 2019

കൊച്ചി; ചലച്ചിത്ര നടന്‍ സത്താര്‍(67) അന്തരിച്ചു. പുലര്‍ച്ചെ നാലുമണിയോട ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു സത്താര്‍. അനാവരണം എന്ന ചിത്രത്തില്‍ ആദ്യമായി നായകവേഷം ചെയ്തു. ഭാര്യയെ ആവശ്യമുണ്ട്, ശരപഞ്ജരം, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ നിരവധി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

1952 മെയ് 25ന് എറണാംകുളം ജില്ലയിലെ ആലുവയില്‍ കഡുങ്ങല്ലൂരില്‍ ജനിച്ചു. ഖാദര്‍ പിള്ളൈ – ഫാത്തിമ ദമ്ബതികളുടെ പത്ത്മക്കളില്‍ ഒന്‍പതാമനായിട്ടായിരുന്നു സത്താറിന്റെ ജനനം ഗവണ്മെന്റ് ഹൈസ്‌കൂള്‍ വെസ്റ്റ് കഡുങ്ങല്ലൂരിലായിരുന്നു സത്താറിന്റെ പ്രാഥമിക വിദ്യാഭ്യാസം. യൂണിയന്‍ കൃസ്ത്യന്‍ കോളേജ് ആലുവയില്‍ നിന്നും അദ്ദേഹം ഹിസ്റ്ററിയില്‍ എം എയും കഴിഞ്ഞു.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സത്താര്‍ അഭിനയമേഖലയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. 1975-ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയായിരുന്നു സത്താറിന്റെ തുടക്കം. 1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത ‘അനാവരണം’ എന്ന സിനിമയില്‍ നായകനായത് സത്താറിന്റെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. തുടര്‍ന്ന് നായകനായും, സഹനായകനായും, വില്ലനായും, സ്വഭാവനടനായുമെല്ലാം അദ്ദേഹം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി ഏകദേശം മുന്നൂറോളം ചിത്രങ്ങളില്‍ സത്താര്‍ അഭിനയിച്ചിട്ടുണ്ട്. അനാവരണം,ശരപഞ്ചരം,ലാവ എന്നിവയിലൊക്കെ സത്താര്‍ അവതരിപ്പച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകപ്രീതി നേടിയവയാണ്.

പ്രശസ്ത ചലച്ചിത്രതാരം ജയഭാരതിയെയാണ് സത്താര്‍ വിവാഹം ചെയ്തത്. 1979-ല്‍ ആയിരുന്നു വിവാഹം. എന്നാല്‍ താമസിയാതെ അവര്‍ വേര്‍പിരിഞ്ഞു. സത്താര്‍ – ജയഭാരതി ദമ്ബതികള്‍ക്ക് ഒരു മകനുണ്ട്.കൃഷ് ജെ സത്താര്‍. മോഹന്‍ലാല്‍ നായകനായ ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്ന സിനിമയില്‍ കൃഷ് അഭിനയിച്ചിരുന്നു.

×