ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
/sathyam/media/post_attachments/ufmVil4DysfYUif0I4ND.jpg)
ഫ്‌ലോറിഡ: അമേരിക്കയില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു. സൗത്ത് ഫ്‌ലോറിഡ കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സായ മെറിന്‍ ജോയിയാണ് കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശിനിയാണ്.
Advertisment
രാവിലെ ഏഴരയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ഏരിയയില്‍ എത്തിയപ്പോഴാണ് കുത്തേറ്റത്.
അക്രമി കത്തി കൊണ്ട് കുത്തി വീഴ്ത്തിയ ശേഷം നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റുകയും ചെയ്തു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
video courtesy: WPLG Local 10
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us