കോവിഡ് ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി അധ്യാപിക അബുദാബിയിൽ മരിച്ചു.

New Update

അബുദാബി: പ്രവാസലോകത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുകയാണ് അല്‍പ്പം മുന്‍പ് മറ്റൊരു മലയാളി മരണപെട്ട വാര്‍ത്തയാണ് പുറത്തുവരുന്നത്‌  കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി അധ്യാപിക അബുദാബിയിൽ മരിച്ചു.

Advertisment

publive-image

പത്തനം തിട്ട കോഴഞ്ചേരി പേൾ റീന വില്ലയിൽ റോയ് മാത്യു സാമുവലി​​ന്റെ ഭാര്യ പ്രിൻസി റോയ് മാത്യുവാണ്​ (46) മരിച്ചത്​. അബൂദബി ഇന്ത്യൻ സ്‌കൂളിലെ അധ്യാപികയാണ്. മൃതദേഹം ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അബൂദബി മാർത്തോമ്മ ഇടവകാംഗമാണ്. മക്കൾ: ഷെറിൾ സാറ മാത്യു, റയാൻ സാമുവേൽ മാത്യു, ഫിയാൻ ജേക്കബ് മാത്യു.

Advertisment