തന്റെ ‘ഓമന’ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് കാത്തിരുന്നു ; ചടങ്ങ് മാറ്റി പാവപ്പെട്ടവർക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയത് പ്രവാസി യുവാവ്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, April 6, 2020

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഉണ്ടായിട്ടും ദുരന്തങ്ങളെ മലയാളി പലപ്പോഴും മറികടക്കുന്നത് പരസ്പര സഹായത്തിലൂടെയാണ്. പുനലൂരിലെ ഐക്കരക്കോണം എന്ന ഗ്രാമത്തിൽ, വീടിന്റെ പാല് കാച്ചൽ ചടങ്ങ് മാറ്റിവച്ച് പകരം അതേ ദിവസം നാട്ടിലെ പാവപ്പെട്ടവർക്ക് ലോക്ക് ഡൗൺ കാലം അതിജീവിക്കാനാവശ്യമായ അവശ്യ വസ്തുക്കൾ ഉൾപ്പെടുത്തിയ ‘കിറ്റുകൾ’ വിതരണം ചെയ്യുകയാണ് ഇദ്ദേഹം.

യു.എ.ഇ. ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടറുമായ പ്രഭിരാജ് നടരാജനാണു വ്യത്യസ്തനായത്. ഏപ്രിൽ അഞ്ചാം തീയതി രാവിലെ പത്തിനും പത്തര മണിക്കും ഇടയിലായിരുന്നു ‘ഓമന ‘ എന്ന പേരിലുള്ള തന്റെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിനായി അതിഥികളെ ക്ഷണിച്ചിരുന്നത്.

കോവിഡ് ഭീഷണിയെത്തുടർന്ന് ദിവസക്കൂലിക്കാരായ ഒട്ടനവധി ആളുകൾ നിത്യവൃത്തിക്ക് കഷ്ടപ്പെടുമ്പോൾ ഈ തീരുമാനം അത്തരക്കാർക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് പ്രഭിരാജ് നടരാജൻ.

×