New Update
ദോഹ: ദോഹയിലെ ഇന്‍ഡസ്ട്രയില്‍ ഏരിയയില്‍ 37കാരനായ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍. മലപ്പുറം തവനൂര്‍ അയങ്കാലം സ്വദേശി ചെറയാട്ടുവളപ്പില്‍ പ്രിയേഷ് (37) ആണ് ആത്മഹത്യ ചെയ്തത്.
Advertisment
/sathyam/media/post_attachments/S2vGokoWvRiddZIO7tKA.jpg)
കാപ്‌ടെക് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്നു. മാനസിക വിഷമതകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കമ്പനി പ്രതിനിധികള്‍ പറഞ്ഞു.
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ചെറയാട്ടുവളപ്പില്‍ അപ്പുവിന്റെയും രമണിയുടേയും മകനാണ്. ഭാര്യ-രഞ്ജു കളപ്പുരയില്‍.
ഔദ്യോഗിക നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us