ഫിലഡല്ഫിയ: വിവാഹ വാര്‍ഷികം ഇന്ന് ആഘോഷിക്കാനിരിക്കെ മലയാളി ദമ്പതികള്‍ യുഎസില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണമടഞ്ഞു . പത്തനംതിട്ട പ്രക്കാനം ഇടത്തില്‍ സാമുവലും, 83, ഭാര്യ മേരി സമുവലും (81)ആണ് ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഫിലഡല്ഫിയയില്‍ മരിച്ചത് .മരണ വാര്‍ത്തകള്‍ കേട്ട് ദുഖത്തിലാണ്ട മലയാളി സമൂഹത്തെ ഈ മരണങ്ങള്‍ കൂടുതല്‍ ദുഖത്തിലാഴ്ത്തി.
സെന്റ് ജൂഡ് കാത്തലിക്ക് ചര്‍ച്ച് അംഗംങ്ങളാണ്. 1993-ല്‍ അമേരിക്കയിലെത്തി.വ്യാഴാഴ്ച രാവിലെയാണ് സാമുവല്‍ നിര്യാതനായത് . തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മേരി സാമുവലും മരിച്ചു . ഇന്ന് വിവാഹ വാര്‍ഷികം ആഘോഷിക്കാനിരുന്നതാണ്. ന്യൂമോണിയ സംബന്ധമയ അസുഖബാധിതരായി രണ്ട് ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു. മേരി സാമുവല്‍ പത്തനംതിട്ട തോന്ന്യാമല സ്വദേശിയാണ്.
മക്കള്‍: പരേതനായ ജോസ് ഇടത്തില്‍, ജയിംസ് ഇടത്തില്‍, ജെസി ഇടത്തില്‍.മലങ്കര കത്തോലിക്ക സഭാ വൈദികന്‍ പരേതനായ ഫാ. വര്‍ഗീസ് ഇടത്തില്‍ സഹോദരനാണ്. അദ്ധേഹം സ്പിരിച്വല്‍ ഡയറക്ടറായി ഫിലഡല്ഫിയയില്‍ സേവനമനുഷ്റ്റിച്ചിരുന്നു.