രോഗം ബാധിച്ചപ്പോള്‍ 90 വയസ്സായതു പോലെ തോന്നി ; മുങ്ങി മരിക്കുന്നതു പോലെയും ആവിയായി പോകുന്നതു പോലെയും അനുഭവം : കോവിഡിന്റെ പിടിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട മലയാളി ഡോക്ടര്‍ ആ അവസ്ഥയെ കുറിച്ച് പറയുന്നു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, April 7, 2020

ന്യൂജഴ്‌സി : കോവിഡ് രോഗകാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച് അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ജോലി ചെയ്യുന്ന മലയാളി ഡോക്ടര്‍ ജൂലി ജോണ്‍ പറയുന്നു. രോഗം ബാധിച്ചപ്പോള്‍ 90 വയസ്സായതു പോലെ തോന്നിയെന്നും മുങ്ങിമരിക്കുന്ന പ്രതീതിയാണ് ഉണ്ടായതെന്നും ഡോക്ടര്‍ പറയുന്നു.

കുട്ടികളോട് വിടപറയുന്നതിനായി വിഡിയോ വരെ തയാറാക്കി, അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കേരളം കോവിഡിനെ നേരിടുന്നത് മികച്ച രീതിയില്‍ ആണെന്നും മലയാളി എന്നതില്‍ അഭിമാനം ഉണ്ടെന്നും അവര്‍ പറഞ്ഞു.

ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ അമേരിക്കയിലും കോവിഡ് മരണം 10,000 കടന്നു. അടുത്ത ഒരാഴ്ച രാജ്യത്ത് കോവിഡ് വ്യാപനവും മരണവും പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്. ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷം വരെ ആളുകള്‍ മരിച്ചേക്കാമെന്നാണു മുന്നറിയിപ്പ്. വെന്റിലേറ്ററുകളും മാസ്‌കുകളും ആവശ്യത്തിന് ഇല്ലാത്തത് ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

×