New Update
/sathyam/media/post_attachments/uNz0jLCaxMbLCDQlLnHa.jpg)
ദുബായ്: ദുബായില്‍ മലയാളി കാലിലെ ഞരമ്പ് മുറിച്ച് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കൊല്ലം പ്രാക്കുളം സ്വദേശിയായ അശോകന്‍ പുരുഷോത്തമന്‍ (47) ആണ് മരിച്ചത്.
Advertisment
താഴെ പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ മുകളിലേക്കാണ് ഇദ്ദേഹം വീണത്. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ജബല്‍ അലിയിലായിരുന്നു സംഭവം. ഉച്ചയോടെയാണ് സംഭവത്തെക്കുറിച്ച് വ്യക്തമായതെന്ന് ജബല്‍ അലി പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ സുവൈദി പറഞ്ഞു.
കൊവിഡ് സംബന്ധമായ ആശങ്കയാണ് മരണകാരണമെന്ന റിപ്പോര്‍ട്ടുകള്‍ പൊലീസ് തള്ളി. അശോകന്റെ മരണം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സ്ഥിരീകരിച്ചു. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us