Advertisment

ഓസ്ട്രേലിയന്‍ മലയാളി ബാലന്‍ ബ്രിസ്ബയിനില്‍ നിര്യാതനായി

New Update

publive-image

Advertisment

ബ്രിസ്ബയിൻ :- മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി സാലിസ്ബറിയിൽ താമസിക്കുന്ന പിറവം ഓണക്കൂർ മുകളേൽ അനിൽ മോൻ - ജീന ദമ്പതികളുടെ മകൻ അലൻ ചാണ്ടി അനിൽ (10)  ബുധനാഴ്ച ഉച്ചയ്ക്ക് നിര്യാതനായി .

ബ്രിസ്ബയിൻ സെന്റ്. ജോർജ് ഓർത്ത് ഡോക്സ് പള്ളി ഇടവകാംഗമായ ഈ കുടുംബത്തിലെ അംഗത്തിന്റെ വേർപാട് മലയാളികളെ തീരാദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ നാലുവർഷമായി ക്യാൻസർ ബാധിച്ച് ചികിൽസയിലായിരുന്ന അലൻ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുവാൻ കഴിയുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ.

സാലിസ്ബറി റോബർട്ട് സൺ സ്കൂളിലെ 4 -)൦ ക്ലാസ് വിദ്യാർത്ഥിയായിരുന്നു അലൻ. ക്രിസ്റ്റയാണ് സഹോദരി. മാതാവ് ജീന പിറവം ഓണക്കൂർ നാടിയകുഴിയിൽ കുടുംബാംഗമാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 - മണിക്ക് മാൻഡ് ഫീൽഡിലുള്ള ബ്രോഡ് വാട്ടർ യുണൈറ്റിഗ് ചർച്ചിൽ ആരംഭിക്കും.

Australia
Advertisment