New Update
ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കാണപ്പെട്ടതായി നാട്ടില്‍ വിവരം ലഭിച്ചു. മാവേലിക്കര പുന്നമ്മൂട് അനിലഭവന്‍ കാഞ്ഞൂര്‍ കിഴക്കതില്‍ അച്ചന്‍കുഞ്ഞിന്റെ ഏക മകള്‍ അനില അച്ചന്‍കുഞ്ഞിനെ (27) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
Advertisment
/sathyam/media/post_attachments/RHOq2cK0E5gXDRG74P2m.jpg)
കഴിഞ്ഞ ഏഴിന് രാത്രിയിലാണ് അവസാനമായി വീട്ടിലേക്കു വിളിച്ചത്. എട്ടിനു രാത്രി അച്ചന്‍കുഞ്ഞ് നിരവധി ഫോണില്‍ വിളിച്ചെങ്കിലും എടുത്തില്ല. തിങ്കള്‍ വൈകിട്ട് ജര്‍മനിയിലെ സമീപവാസിയാണു ഫോണില്‍ മരണവിവരം അറിയിച്ചത്.
മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല. ജര്‍മനി ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സിലെ എം.എസ് വിദ്യാര്‍ഥിനിയാണ്. കുസാറ്റില്‍ ജോലി ചെയ്യവേ 2017-ല്‍ ആണ് ഉപരിപഠനത്തിനായി ജര്‍മനിയില്‍ പോയത്. അനില കഴിഞ്ഞവര്‍ഷം അവധിക്കു വന്നിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us