New Update
സൗദി : സൗദി അറേബ്യയില്‍ കൊറോണ ബാധിച്ച് മരിച്ച മലയാളി യുവാവിന് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കളുടെ വെളിപ്പെടുത്തല്‍ . തിരൂരങ്ങാടി, ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ് വാൻ(37) ആണ് മരിച്ചത്. റിയാദിൽ ടാക്‌സി ഡ്രൈവറായിരുന്നു.
Advertisment
10 ദിവസം മുമ്പാണ് സഫ് വാന് പനി ബാധിച്ചത്. തുടർന്ന് റിയാദിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങളും മറ്റും സഫ് വാൻ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. മരണശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്ന വിവരം ബന്ധുക്കൾ അറിയുന്നത്.
മാർച്ച് എട്ടിന് ഭാര്യ ഖമറുന്നീസയും റിയാദിൽ സന്ദർശക വിസയിൽ എത്തിയിരുന്നു. ഇവരും ഇപ്പോൾ നിരീക്ഷണത്തിലാണ്.