കുവൈറ്റില്‍ മലയാളി യുവാവ് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ മലയാളി യുവാവ് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ . മരണം ഹൃദയാഘാതം മൂലമാണെന്നാണ് റിപ്പോര്‍ട്ട്‌ . ആലപ്പുഴ താമരക്കുളം സ്വദേശി സതീഷ് കുമാർ ഭാസ്കരൻ പിള്ളയെയാണു (39)കഴിഞ്ഞ ദിവസം ആന്തലൂസിലെ താമസ സ്ഥലത്തിനോട്‌ ചേർന്നുള്ള പാർകിംഗിൽ നിർത്തിയിട്ട വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌.

Advertisment

publive-image

ഫോറൻസിക്‌ പരിശോധനയിലാണു ഹൃദയാഘാതമാണു മരണകാരണം എന്ന് വ്യക്തമായത്‌. ഭാര്യ രഞ്ചിനി.മക്കൾ അച്ചു , സച്ചു. മൃതദേഹം നാളെ നാട്ടിലേക്ക്‌ കൊണ്ടു പോകും. ഇതിനായുള്ള നടപടി ക്രമങ്ങൾ കെ.കെ.എം.എ.യുടെ മാഗ്നറ്റ്‌ ടീമിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

kuwait kuwait latest
Advertisment