ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ് വാക്സിനായി കാത്തിരിക്കുന്ന തിനിടയിലാണ് കോവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിയുന്ന മലൈകയും വാക്സിന്റെ കാത്തിരിപ്പിനെക്കുറിച്ച് പങ്കുവെക്കുന്നത്.
/sathyam/media/post_attachments/BIwQfM9brhJUx7RLFeFk.jpg)
അടുത്തിടെയാണ് ബോളിവുഡ് നടി മലൈക അറോറ തനിക്ക് കോവിഡ് പോസിറ്റീവാണെന്ന വിവരം പുറത്തുവിട്ടത്. നിലവിൽ സുഖമായിരിക്കുന്നുവെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരം ഹോം
ക്വാറന്റൈനിൽ കഴിയുകയാണെന്നും മലൈക പറഞ്ഞിരുന്നു. ഇപ്പോഴിതാ കോവിഡ് വാക്സിൻ സംബന്ധിച്ച് മലൈക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറി വൈറലാവുകയാണ്.
ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ് വാക്സിനായി കാത്തിരിക്കുന്ന തിനിടയിലാണ് കോവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിയുന്ന മലൈകയും വാക്സിന്റെ കാത്തിരിപ്പിനെക്കുറിച്ച് പങ്കുവെക്കുന്നത്. ആരെങ്കിലും പെട്ടെന്ന് കോവിഡ് 19 വാക്സിൻ കണ്ടുപിടിക്കൂ, അതല്ലെങ്കിൽ യുവത്വം പാഴായിപ്പോകും-
എന്നാണ് മലൈക കുറിച്ചത്.