ജനങ്ങൾക്കിടയിൽ വംശീയ വിദ്വേഷം ഉണ്ടാക്കിയാൽ മലേഷ്യയിൽ നിന്ന് നാടു കടത്തും ; സാക്കിർ നായിക്കിന് മുന്നറിയിപ്പുമായി മലേഷ്യൻ പ്രധാനമന്ത്രി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Monday, August 19, 2019

മലേഷ്യ : സാക്കിർ നായിക്കിന് മുന്നറിയിപ്പുമായി മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ ബിൻ മുഹമ്മദ്. വംശീയ പ്രസംഗത്തിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് സക്കീറിന്റെ ശ്രമമെന്നും ജനങ്ങൾക്കിടയിൽ വംശീയ വിദ്വേഷം ഉണ്ടാക്കിയാൽ മലേഷ്യയിൽ നിന്ന് നാടു കടത്തുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

അതേ സമയം മലേഷ്യയിലെ വടക്കൻ സംസ്ഥാനമായ പേർലിസിൽ സംസാരിക്കുന്നതിൽ നിന്ന് മലേഷ്യൻ പോലീസ് സാക്കിറിനെ വിലക്കി. പോലീസ് ഉത്തരവ് ലംഘിച്ചാൽ നായിക്കിനെതിരെ നടപടിയെടുക്കുമെന്ന് പെർലിസ് പോലീസ് മേധാവി നൂർ മുഷർ അഹമ്മദ് അറിയിച്ചിരുന്നു.

ഇതിനിടെ വംശീയപരമായ പരാമർശങ്ങൾ നടത്തിയ സാക്കിർ നായികിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മലേഷ്യയിൽ പ്രതിഷേധം ശക്തമാണ്.

ഇനി മുതൽ പ്രസംഗത്തിന് 10 ദിവസം മുൻപ് സാക്കിർ പൊലീസിനെ വിവരം അറിയിക്കണമെന്നും എന്ത് വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് അധികാരികളെ ധരിപ്പിക്കണമെന്നും നിർദേശം വന്നിട്ടുണ്ട്.

×