Advertisment

കശ്മീരിൽ ഇന്ത്യ ‘അതിക്രമിച്ചു കയറുകയും കൈവശപ്പെടുത്തുകയും’ ചെയ്തെന്ന് മലേഷ്യൻ പ്രധാനമന്ത്രി ; ‘മനസ്സ് പറയുന്നതിൽ’ വിശ്വസിക്കുന്നു , പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന്‌ മഹാതീർ മുഹമ്മദ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഡൽഹി : കശ്മീരിനെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നതായി മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ്. ‘മനസ്സ് പറയുന്നതിൽ’ വിശ്വസിക്കുന്നു എന്നാണ്, ഇന്ത്യ പ്രതിഷേധം അറിയിച്ചതിനു മറുപടിയായി മഹാതീർ പറഞ്ഞത്. ജമ്മു കശ്മീരിൽ ഇന്ത്യ ‘അതിക്രമിച്ചു കയറുകയും കൈവശപ്പെടുത്തുകയും’ ചെയ്തെന്ന് ഐക്യരാഷ്ട്ര സംഘടനയിലാണു മഹാതീർ ആരോപിച്ചത്.

Advertisment

mahathir-bin-mohamad

യുഎൻ പാസാക്കിയ പ്രമേയം കശ്മീരിലെ ജനങ്ങൾക്കു നേട്ടമാകുമെന്നാണു കരുതുന്നത്. ഇന്ത്യയും പാക്കിസ്ഥാനും മാത്രമല്ല, യുഎസും പാക്കിസ്ഥാനും മറ്റു രാജ്യങ്ങളും സംയമനം പാലിക്കണമെന്നാണു ഞങ്ങൾ പറയുന്നത്. മനസ്സിലെ ചിന്തകളാണു പങ്കുവയ്ക്കുന്നത്. പറഞ്ഞതു പിൻവലിക്കുകയോ മാറ്റുകയോ ചെയ്യില്ല.

മലേഷ്യ വ്യാപാര രാജ്യമാണ്, വിപണികൾ ആവശ്യമാണ്. ജനങ്ങളോടു നന്നായാണ് ഇടപെടുന്നത്, അവർക്കു വേണ്ടിയാണു സംസാരിക്കുന്നത്. ഞങ്ങൾ പറയുന്നത് ചിലർക്ക് ഇഷ്ടപ്പെടാം മറ്റുള്ളവർക്ക് ഇഷ്ടക്കേടുമുണ്ടാക്കാം’ – മലേഷ്യൻ പാർലമെന്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മഹാതീർ വ്യക്തമാക്കി.

Image result for malaysian-prime-minister-mahathir-mohamad-kashmir-comment

യുഎൻ പ്രമേയമുണ്ടായിട്ടും ജമ്മു കശ്മീരിൽ ഇന്ത്യ അതിക്രമിച്ചു കയറുകയും കൈവശപ്പെടുത്തുകയുമാണുണ്ടായത്. ഈ നടപടികൾക്കു കാരണങ്ങളുണ്ടാകാം, പക്ഷേ തെറ്റാണ്. സമാധാനപരമായ മാർഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കപ്പെടണമെന്നും യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് മഹാതീർ പറഞ്ഞു.

ഇന്ത്യയും മലേഷ്യയും നല്ല ബന്ധം പുലർത്തുന്നതിനാൽ പരാമർശം ഖേദകരമാണെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പ്രതികരിച്ചു. മഹാതീറിന്റെ പ്രസ്താവനയെ തുടർന്നു മലേഷ്യയിൽനിന്നു പാം ഓയിൽ വാങ്ങുന്നതു നിർത്താൻ മുംബൈയിലെ ചില വ്യാപാരികൾ നീക്കം തുടങ്ങി.

Advertisment