കാപ്പിപ്പൊടി കൊണ്ടൊരു ഫേസ് സ്‌ക്രബ്; മൂന്ന് ചേരുവകള്‍ കൊണ്ട് മലൈകയുടെ മാജിക്, വിഡിയോ

author-image
ഫിലിം ഡസ്ക്
New Update

തന്റെ തിളക്കമുള്ള ചര്‍മ്മത്തിന്റെ രഹസ്യം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി മലൈക അറോറ. വീട്ടില്‍ തന്നെ ലഭ്യമാകുന്ന മൂന്ന് ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ എങ്ങനെ ഒരു ഫേസ് സ്‌ക്രബ് തയ്യാറാക്കാം എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് വിഡിയോയില്‍ നടി പങ്കുവയ്ക്കുന്നത്. കാപ്പിപ്പൊടി, പഞ്ചസാര, എണ്ണ എന്നിവ ചേര്‍ത്താണ് മലൈക സ്‌ക്രബ് തയ്യാറാക്കുന്നത്.

Advertisment

publive-image

ചെറു പ്രായം മുതല്‍ ഫേസ് സ്‌ക്രബ്ബുകള്‍ താന്‍ പതിവായി ഉപയോഗിക്കാറുണ്ടെന്നും ഒരിടയ്ക്ക് ബ്രാന്‍ഡഡ് സ്‌ക്രബ്ബുകള്‍ ഉപയോഗിച്ചിരുന്ന താന്‍ ഇപ്പോള്‍ വീണ്ടും വീട്ടില്‍ തന്നെ ഉണ്ടാക്കുന്നവ ശീലമാക്കി തുടങ്ങിയെന്ന് വിഡിയോയില്‍ മലൈക പറയുന്നുണ്ട്. കാപ്പിപ്പൊടിയും പഞ്ചസാരയും എണ്ണയും ചേര്‍ത്ത് സ്‌ക്രബ് ഉണ്ടാക്കുന്നതും അത് ശരീരത്തില്‍ തേക്കുന്ന വിധവും നടി വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.

കാപ്പിപ്പൊടിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ചര്‍മ്മത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുമെന്നും നടി പറയുന്നു. സ്‌ക്രബ് ചര്‍മ്മത്തെ കൂടുതല്‍ മൃദുലമുള്ളതാക്കുമെന്നും ബട്ടര്‍ പോലെ അനുഭവപ്പെടുമെന്നും പറഞ്ഞാണ് മലൈക വിഡിയോ അവസാനിപ്പിക്കുന്നത്.

https://www.instagram.com/tv/CD8DOq3BEhg/?utm_source=ig_embed&utm_campaign=loading

all video news viral video
Advertisment