ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ ജനവിധി തേടും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, January 18, 2021

ദില്ലി: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ ജനവിധി തേടും. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്ന മമത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരി 2016ല്‍ മത്സരിച്ച മണ്ഡലമാണ് നന്ദിഗ്രാം. നന്ദിഗ്രാം ഉള്‍പ്പെടുന്ന പൂര്‍ബ മേദിനിപൂര്‍ ജില്ലയില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് സുവേന്ദു അധികാരി.

×