സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്കാണ് ആദ്യം മരുന്ന് ലഭ്യമാക്കേണ്ടിയിരുന്നത്…’പ്രശസ്തിക്ക് വേണ്ടിയാണ് മരുന്ന് കയറ്റി അയക്കുന്നത്’; കേന്ദ്രത്തിനെതിരെ മമത

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 18, 2021

കൊൽക്കത്ത: കോവിഡ് പ്രതിരോധ വാക്‌സിൻ വിദേശത്തേക്കു കയറ്റുമതി ചെയ്തതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച്‌ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മരുന്നുകൾ കയറ്റി അയക്കുന്നതിൽ വിരോധമില്ല. എന്നാൽ സ്വന്തം രാജ്യത്തെ പൗരന്മാർക്കാണ് ആദ്യം മരുന്ന് ലഭ്യമാക്കേണ്ടിയിരുന്നത്. പ്രശസ്തിക്കുവേണ്ടി മാത്രമാണ് ഇങ്ങനെ ചെയ്യുന്നതെന്നും മമത ആരോപിച്ചു.

രാജ്യത്ത് റെംഡിസിവിറിന്റെയും ഓക്‌സിജന്റേയും ദൗർലഭ്യം ഉണ്ട്. രാജ്യത്ത് മരുന്നുക്ഷാമവും ഉണ്ട്. എന്നാൽ സർക്കാർ മരുന്നുകൾ കയറ്റി അയക്കുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് മരുന്ന് കയറ്റി അയക്കുന്നതെന്നും മമത ബാനർജി ആരോപിച്ചു. വാക്‌സിൻ, ഓക്‌സിജൻ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും മമത ബാനർജി കത്ത് അയച്ചിരിക്കുകയാണ്.

×