ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
/sathyam/media/post_attachments/WyWbQYTrmtIh7dsq9nVQ.jpg)
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് മമതയും മോദിയും കൂടിക്കാഴ്ച നടത്തുന്നത്.
പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കുന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി മമതാ ബാനര്‍ജി അറിയിച്ചു.
പേര് മാറ്റ വിഷയം ഗൗരവമായി പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്കി. ഇതിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തുവെന്നും മമത പറഞ്ഞു.