മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; തൃണമൂലിന്റെ നാടകമെന്ന്‌ പ്രതിപക്ഷം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, March 11, 2021

കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം നന്ദിഗ്രാമില്‍വച്ച്‌ മമത ബാനര്‍ജിക്ക്‌ നേരെയുണ്ടായ അക്രമണത്തില്‍ ഗൂഡാലോചന ആരോപിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌. അക്രമണമുണ്ടായ സമയം പൊലീസ്‌ ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലായിരുന്നുവെന്നും നേതാക്കള്‍ പറയുന്നു.

മമതയ്‌ക്ക്‌ കാലിനാണ്‌ പരിക്കേറ്റത്‌. അതേസമയം തൃണമൂലിന്റെ നാടകമാണ്‌ നന്ദിഗ്രാമില്‍ സംഭവിച്ചതെന്ന്‌ ബി.ജെ.പിയും കോണ്‍ഗ്രസും ആരോപിച്ചു. ബംഗാള്‍ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണറില്‍ നിന്ന്‌ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തേടി.

ബുധനാഴ്‌ച വൈകീട്ട്‌ ആറുമണിയോടെയാണ്‌ സംഭവം നടന്നത്‌. നന്ദിഗ്രാമിലെ പ്രചാരണം അവസാനിപ്പിച്ച്‌ ക്ഷേത്ര ദര്‍ശനവും നടത്തി മടങ്ങുന്നതിനിടെയാണ്‌ മമതയ്‌ക്ക്‌ നേരെ അക്രമണമുണ്ടാകുന്നത്‌. നാലഞ്ച്‌ പേര്‍ ചേര്‍ന്ന്‌ തന്നെ തളളുകയും, കാറിന്റെ ഡോര്‍ ശക്തമായി തന്റെ നേര്‍ക്ക്‌ ശക്തിയോടെ അടയ്‌ക്കുകയും ചെയ്‌തുവെന്ന്‌ മമത പറയുന്നു.

ഇതിലാണ്‌ കാലിന്‌ പരിക്കേറ്റത്‌. ചെറിയ നെഞ്ചുവേദനയും തനിക്ക്‌ അനുഭവപ്പെട്ടതായി മമത വ്യക്തമാക്കി. കാറില്‍ നിന്ന്‌ മമതയെ സുരക്ഷാ ജീവനക്കാര്‍ എടുത്താണ്‌ ആമ്പുലന്‍സിലേക്ക്‌ മാറ്റിയത്‌.

×