കൊവിഡ് ബാധിച്ച്‌ മമത ബാനര്‍ജിയുടെ ഇളയ സഹോദരന്‍ മരിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, May 15, 2021

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഇളയ സഹോദരന്‍ അഷിം ബാനര്‍ജി കൊവിഡ് ബാധിച്ച്‌ മരിച്ചു. രോഗബാധിതനായതിനെ തുടര്‍ന്ന് കൊല്‍ക്കത്ത മെഡിക്ക സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്നു രാവിലെയായിരുന്നു മരണമെന്ന് ആശുപത്രി ചെയര്‍മാന്‍ ഡോ അലോക് റോയ് അറിയിച്ചു. ഒരു മാസത്തോളമായി അദ്ദേഹം ചികിത്സയിലായിരുന്നു.

ബംഗാളില്‍ ഇന്നലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നു. 20,846 കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തത്.

×