/sathyam/media/post_attachments/EDelAr4weGVMlr0wzLpT.jpg)
കൊച്ചി: രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന്‍ രജനീകാന്തിന് സൗഖ്യം ആശംസിച്ച് നടന്‍ മമ്മൂട്ടി. 'ഗെറ്റ് വെല്‍ സൂണ്‍ സൂര്യ, അന്‍പുടന്‍ ദേവ' എന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ദളപതി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരു വച്ചാണ് മമ്മൂട്ടിയുടെ വാക്കുകൾ എന്നതും ശ്രദ്ധേയം.
രക്തസമ്മർദ്ദത്തിൽ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ് രജനികാന്ത്. രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ സാധാരണ നിലയിൽ ആയിട്ടില്ലെങ്കിലും രജനീകാന്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു.