പരോൾ ഹിന്ദി പതിപ്പിന് ഒരു കോടി കാഴ്ചക്കാർ; മമ്മൂട്ടിയ്ക്ക് നേപ്പാളിൽ നിന്നും അഭിനന്ദനപ്രവാഹം

ഫിലിം ഡസ്ക്
Saturday, March 6, 2021

2018 ൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം പരോളിന് പുതിയ നേട്ടം. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ ഒരു കോടി കാഴ്ചക്കാരുമായി മുന്നേറുകയാണ്. വെറും 10 ദിവസങ്ങൾക്കുള്ളിലാണ് ചിത്രത്തിന് ഈ നേട്ടം. പ്രേക്ഷകർക്ക് സംവിധായകൻ ശരത് സന്ദിത്ത് നന്ദി അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരി 23നാണ് ഹിന്ദി പതിപ്പ് യൂട്യൂബിൽ റിലീസ് ചെയ്തത്. നേപ്പാളിൽ നിന്ന് വരെ ചിത്രത്തെ പ്രകീർത്തിച്ച് കമന്റുകൾ ചെയ്യുന്നുണ്ട്.

അലക്സ് എന്ന ജയിൽപുളളിയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അലക്സിന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ആന്‍റണി ഡിക്രൂസ് നിര്‍മ്മിച്ച ചിത്രത്തില്‍ ഇനിയയും മിയയുമാണ് നായികമാര്‍.

അല്‍സിയര്‍, തെലുങ്ക് നടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

×