നയന്‍താര ചിത്രത്തില്‍നിന്നു മമ്മൂട്ടി പിന്മാറി?

ഉല്ലാസ് ചന്ദ്രൻ
Thursday, February 13, 2020

മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എന്നാല്‍ ഇപ്പേള്‍ ഈ ചിത്രത്തില്‍നിന്നു മമ്മൂട്ടി പിന്മാറി എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയതും താരങ്ങകള്‍ക്ക് ഡേറ്റിന് ബുന്ധിമുട്ടുണ്ടായതുമാണ് മമ്മൂട്ടി ചിത്രത്തില്‍നിന്നു പിന്മാറാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി അഡ്വാന്‍സ് തുകയും തിരിച്ചുനല്‍കി. എന്നാല്‍, ഒരുപാട് പ്രതീക്ഷ നല്‍കിയിട്ട് പെട്ടന്നുള്ള ഈ മാറ്റം ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്.

അതേസമയം, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘വണ്‍’. കേരളാ മുഖ്യമന്ത്രിയായി വേഷമിടുന്നു എന്നതാണ് ‘വണ്‍’ എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ജോജു ജോര്‍ജ്, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു.

മമ്മൂട്ടി ‘കടയ്ക്കല്‍ ചന്ദ്രനാ’യി എത്തുന്ന ചിത്രത്തിന്റെ മുന്‍പ് പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഇചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥ് ആണ്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ശ്രീലക്ഷ്മി. ആര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. സംഗീതം ഗോപി സുന്ദറും ഗാനരചന റഫീഖ് അഹമ്മദുമാണ്.

×