എല്ലാ തെരഞ്ഞെടുപ്പ് സമയത്തും നിങ്ങളെ പോലെ ഞാന്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കാറുണ്ട്. അത് കെട്ടുകഥയാണോ എന്നൊന്നും എനിക്ക് അറിയില്ല. എന്നോട് നേരിട്ട് ഇതുവരെ ആരം മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടില്ല’; മമ്മൂട്ടി

ഫിലിം ഡസ്ക്
Tuesday, March 9, 2021

തന്റെ ഏറ്റവും വലിയ രാഷ്ട്രീയം സിനിമയാണെന്ന് മമ്മൂട്ടി . എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെ പേരില്‍ മമ്മൂട്ടിയുടെ പേരും വരാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മമ്മൂട്ടി മറുപടി പറഞ്ഞത്.

സിനിമ മേഖലയില്‍ നിന്നുള്ളവര്‍ രാഷ്ടീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് ഞാന്‍ അത് ചെയ്യാത്ത കാര്യമാണ്. അതില്‍ ഒന്നും പറയാന്‍ കഴിയില്ലെന്നാണ് മമ്മൂട്ടി അഭിപ്രായപ്പെട്ടത്.

‘ഞാന്‍ അത് ചെയ്തിട്ടില്ലല്ലോ അതുകൊണ്ട് എനിക്ക് അതിനേപറ്റി പറയാന്‍ കഴിയില്ല. എനിക്ക് സജീവ രാഷ്ട്രീയത്തില്‍ താത്പര്യമില്ല. എന്റെ ഏറ്റവും വലിയ രാഷ്ടട്രീയമാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. സിനിമ. എല്ലാ തെരഞ്ഞെടുപ്പ് സമയത്തും നിങ്ങളെ പോലെ ഞാന്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കാറുണ്ട്. അത് കെട്ടുകഥയാണോ എന്നൊന്നും എനിക്ക് അറിയില്ല. എന്നോട് നേരിട്ട് ഇതുവരെ ആരം മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടില്ല’.

പ്രീസ്റ്റ് ഒരു സംവിധായകന്റെ സിനിമയാണെന്നും പുതിയ ചില കാര്യങ്ങള്‍ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. മമ്മൂട്ടിയും മഞ്ജു വാരിയരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ് .

ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം ജോഫീന്‍ ടി ചാക്കോയാണ്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

×