യുവാവ് ഓടിച്ച ബൈക്ക് അബദ്ധത്തില്‍ തട്ടി പശുക്കിടാവ് ചത്തു ; കിടാവ് ചത്തതിന് പ്രായശ്ചിത്തമായി യുവാവിന്റെ 13 കാരി മകളെ കല്യാണം കഴിപ്പിച്ച് വിടാന്‍ നാട്ടൂകൂട്ടത്തിന്റെ ഉത്തരവ് ; സംഭവം ഭോപ്പാലില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, February 23, 2020

ഭോപ്പാൽ : യുവാവ് ഓടിച്ച ബൈക്ക് അറിയാതെ തട്ടി പശുക്കിടാവ് ചത്ത സംഭവത്തില്‍ യുവാവിനെതിരേ വിചിത്ര ശിക്ഷ പുറപ്പെടുവിച്ച് നാട്ടുകൂട്ടം. പശുക്കിടാവ് ചത്തതിന് പ്രായശ്ചിത്തമായി തന്റെ 13കാരിയായ മകളെ വിവാഹം കഴിപ്പിച്ചയയ്ക്കാനാണ് നാട്ടുകൂട്ടം ഉത്തരവിട്ടത്.

മധ്യപ്രദേശിലെ വിധിഷ ജില്ലയിലെ പഥരി ഗ്രാമത്തിലാണ് സംഭവം. യുവാവ് ബൈക്ക് ഓടിക്കുന്നതിനിടെ ഓടിവന്ന പശുക്കിടാവ് ബൈക്കിനിടയില്‍ കുടുങ്ങി ചത്തു. സംഭവമറിഞ്ഞതിനെ തുടര്‍ന്ന് ഖാപ് പഞ്ചായത്ത് യുവാവിനെ വിളിച്ചു വരുത്തി. എന്ത് ശിക്ഷയാണേലും ഏറ്റുവാങ്ങാമെന്നും പ്രായശ്ചിത്തം ചെയ്യാമെന്നും പറഞ്ഞതിനെ തുടര്‍ന്ന് ഖാപ് പഞ്ചായത്ത് വിധി പുറപ്പെടുവിക്കുകയായിരുന്നു.

തുടര്‍ന്ന് 13 കാരിയായ മകളെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള ഒരുക്കങ്ങളും ഇയാള്‍ തുടങ്ങി. എന്നാല്‍ പ്രദേശത്തെ പോലീസിടപെട്ടു കൊണ്ട് വിവാഹം തടയുകയായിരുന്നു.

×