പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് 71-കാരനും മകനും അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, January 17, 2021

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 71-കാരനും മകനും പിടിയില്‍. കുടയാല്‍ സ്വദേശികളായ ബാലരാജ് (71) ഇയാളുടെ മകന്‍ രാജ് (45) എന്നിവരാണ് വെള്ളറട പോലീസിന്റ പിടിയിലായത്.

പതിനൊന്നും ഏഴും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ ലൈംഗികമായി ചൂഷണം ചെയ്തത്. കുട്ടികളുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.

×