/sathyam/media/post_attachments/hZmxhyH5EKAkjFfg4VUX.jpg)
കൊച്ചി: കുവൈറ്റി​ലേക്ക് യുവതി​കളെ വി​സി​റ്റിംഗ് വി​സയി​ല്‍ കൊണ്ടുപോയി​ അറബി​കള്‍ക്ക് വി​റ്റ കേസി​ലെ രണ്ടാംപ്രതി​ പത്തനംതി​ട്ട അജുഭവനില്‍ അജി​മോന്‍ (35) സാമ്ബത്തി​ക കുറ്റങ്ങള്‍ അന്വേഷി​ക്കുന്ന എറണാകുളം എ.സി​.ജെ.എം കോടതി​യില്‍ ഇന്നലെ വൈകി​ട്ട് കീഴടങ്ങി​. എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി​ ജുഡിഷ്യല്‍ കസ്റ്റഡി​യി​ല്‍ റി​മാന്‍ഡ് ചെയ്തു.
മനുഷ്യക്കടത്തി​ന് പൊലീസ് കഴി​ഞ്ഞദി​വസം അജി​മോനും കുവൈറ്റി​ലുള്ള ഒന്നാംപ്രതി​ കണ്ണൂര്‍ സ്വദേശി​ മജീദി​നുമെതി​രെ കേസെടുത്തി​രുന്നു. സാമ്ബത്തി​കത്തട്ടി​പ്പുള്‍പ്പെടെ കുറ്റങ്ങളും ചുമത്തി​യി​ട്ടുണ്ട്. എറണാകുളം ഷേണായീ​സി​ന് സമീപമുള്ള ഫ്ളാറ്റി​ല്‍ വാടകയ്ക്ക് കഴി​ഞ്ഞി​രുന്ന അജി​മോന്‍, കുവൈറ്റി​ല്‍നി​ന്ന് രക്ഷപ്പെട്ട് എത്തി​യ യുവതി​ പരാതി​ നല്‍കി​യതി​നെത്തുടര്‍ന്ന് ഒളി​വി​ലായി​രുന്നു. മുന്‍കൂര്‍ ജാമ്യം നി​ഷേധി​ച്ചതി​നെത്തുടര്‍ന്നാണ് കീഴടങ്ങി​യത്.
എറണാകുളം രവി​പുരത്ത് ഗോള്‍ഡന്‍ വി​യ എന്ന റി​ക്രൂട്ട്മെന്റ് ഏജന്‍സി​ നടത്തുകയായി​രുന്നു ഇയാള്‍. പാവപ്പെട്ട കുടുംബത്തി​ലെ സ്ത്രീകളെ കുട്ടികളെ നോക്കുന്ന ജോലി​ക്കെന്ന് പറഞ്ഞാണ് കുവൈറ്റി​ല്‍ കൊണ്ടുപോയി​ വി​ല്‍ക്കുന്നത്. 60,000രൂപ ശമ്ബളം വാഗ്ദാനം ചെയ്താണ് കൊണ്ടുപോകുന്നത്. ഒന്നാം പ്രതി മജീദിനെ​ പൊലീസി​ന് ഇതുവരെ ബന്ധപ്പെടാനായി​ട്ടി​ല്ല. ഫോണ്‍​ ഓഫാണ്. ഇയാള്‍ മുങ്ങി​യെന്നാണ് സൂചന. കേസി​ല്‍ എന്‍.ഐ.എയും സമാന്തരമായി​ അന്വേഷണം നടത്തുന്നുണ്ട്.
​ മനുഷ്യക്കടത്ത് സംഘത്തെ കുടുക്കാന്‍ സഹായി​ച്ച എറണാകുളം കണ്ണമാലി​ സ്വദേശി​​ യുവതിക്ക് കുവൈറ്റി​ല്‍ നി​ന്ന് ഫോണി​ല്‍ ഭീഷണി. കേസ് ഉടന്‍ പി​ന്‍വലി​ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍നെറ്റ് കാളുകളാണ് ഇന്നലെ വന്നത്. കഴി​ഞ്ഞ ഫെബ്രുവരി 14നാണ് ഇവരെ സംഘം കുവൈറ്റി​ലേക്ക് കൊണ്ടുപോയി​ പത്തുലക്ഷം രൂപയ്ക്ക് അറബി​ കുടുംബത്തി​ന് വി​റ്റത്. ശാരീരി​ക പീഡനത്തെ ചോദ്യം ചെയ്തതോടെ ഇവരെ മജീദി​ന്റെസംഘം ഏറ്റുവാങ്ങി​ കുടുസു മുറി​യിലി​ട്ട് ക്രൂരമായി​ മര്‍ദ്ദി​ച്ചു. പക്കലുണ്ടായി​രുന്ന ഫോണ്‍​ യുവതി​ ഒളി​പ്പി​ച്ചുവച്ച് തരം കി​ട്ടി​യപ്പോള്‍ വി​വരം വീട്ടി​ല്‍ അറി​യി​ക്കുകയായിരുന്നു. കുവൈറ്റി​ലെ മലയാളി​ അസോസി​യേഷനാണ് ഇവരുള്‍പ്പെടെ​ മൂന്ന് യുവതി​കളെ രക്ഷി​ച്ച് മാര്‍ച്ചി​ല്‍ നാട്ടി​ലെത്തി​ച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us