Advertisment

ഭാര്യയെ സഹായിക്കണമെന്ന് സുഹൃത്ത് ഗള്‍ഫില്‍ നിന്നും വിളിച്ചു പറഞ്ഞു, സാധനങ്ങള്‍ എത്തിക്കുന്നതടക്കം സഹായം ചെയ്യുന്നതിനിടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു; ഒടുവില്‍ പ്രവാസിയുടെ ഭാര്യയെ പീഡിപ്പിച്ച സുഹൃത്ത് അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

മലപ്പുറം: പ്രവാസിയായ സുഹൃത്തിന്റെ ഭാര്യയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ശേഷം മുങ്ങിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ഏലംകുളം സ്വദേശി മുഹമ്മദ് അഷറഫ് (34) ആണ് അറസ്റ്റിലായത്. 2021 നവംബറിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,  പ്രവാസിയായ ഭർത്താവ് വീട്ടിലെ കാര്യങ്ങൾക്ക് സഹായിക്കാൻ അഷ്റഫിനോട് നിർദേശിച്ചിരുന്നു. മുഹമ്മദ് അഷറഫ് സാധനങ്ങൾ പ്രവാസിയുടെ ഭാര്യക്ക് വീട്ടിൽ എത്തിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഇതിനിടയിൽ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. വീടിൻ്റെ വർക് ഏരിയയിൽ വെച്ചായിരുന്നു ലൈംഗിക പീഡനം നടന്നത്. സംഭവം ഭർത്താവ് അറിഞ്ഞതോടെ ഭാര്യ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഭർത്താവിന്റെ സുഹൃത്ത് വീട്ടിൽ അതിക്രമിച്ച് കയറി വർക്ക് ഏരിയയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഭർത്താവ് വിദേശത്തായതിനാൽ സഹായത്തിന് സുഹൃത്തിനെ പറഞ്ഞേൽപ്പിച്ചിരുന്നെന്നും. എന്നാൽ സുഹൃത്ത് സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.

പീഡിപ്പിച്ചതിന് ശേഷം പ്രതി വിദേശത്തേക്ക് കടന്നിരുന്നു. കഴിഞ്ഞ മാസം 27 ന് ഇയാൾ വിദേശത്ത് നിന്ന് മടങ്ങിയെത്തുകയായിരുന്നു.  പെരിന്തൽമണ്ണ സി ഐ അലവിയുടെ നേതൃത്വത്തിൽ എ എസ് ഐ ബൈജു ഡബ്ല്യു സി പി ഒ  ജയമണി എസ് സി പി ഓ മിഥുൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.   ബലാത്സംഗം, ഭീഷണി എന്നീ കുറ്റങ്ങൾക്ക് ആണ് പ്രതിക്ക് എതിരെ കേസ് എടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisment