മോട്ടോര്‍പ്പുരയില്‍ വെച്ച് ആദ്യ പീഡനം; ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി നിരന്തര പ്രകൃതി വിരുദ്ധ പീഡനങ്ങള്‍; ഒടുവില്‍ പ്രതി അറസ്റ്റില്‍

New Update

publive-image

മലപ്പുറം; പാണ്ടിക്കാട്   പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് പിടിയില്‍. പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി തുറക്കല്‍ മുരളീധരനെ(42) യാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുമായി പരിചയമുള്ളയാളാണ്  മുരളീധരന്‍. അവിവാഹിതനുമാണ്.

Advertisment

ഒരു മോട്ടോര്‍പ്പുരയില്‍ വെച്ചാണ് ഇയാള്‍ ആദ്യമായി കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന്റെ ഫോട്ടോ കാട്ടിയാണ് ഇയാള്‍ തുടര്‍ പീഡനങ്ങള്‍ നടത്തിയത്. രണ്ടു വര്‍ഷമാണ്‌ ഇയാള്‍ കുട്ടിയെ തുടര്‍ പീഡനങ്ങള്‍ക്ക് വിധേയമാക്കിയത്.  ഫോട്ടോ കാണിച്ച് നാട്ടുകാരെ കാണിക്കും എന്ന് പറഞ്ഞു ബ്ലാക്ക് മെയിലിംഗ്  നടത്തിയതിനാല്‍ പേടിച്ച കുട്ടി ആരോടും പറഞ്ഞില്ല.

ആണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ സ്കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് രക്ഷിതാക്കള്‍ വിവരമറിഞ്ഞത്. തുടര്‍ന്ന് പാണ്ടിക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment