മധുവിന് ശേഷം വീണ്ടും; മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ടു; ക്രൂരമര്‍ദനത്തിന് ഇരയായ ആള്‍ മരിച്ചു

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം ചിറയിന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമര്‍ദനത്തിനിരയായ ആള്‍ മരിച്ചു. വേങ്ങോട് സ്വദേി ചന്ദ്രനാണ് (50) ആണ് മരിച്ചത്. കഴിഞ്ഞ മാസം 28ാം തീയതിയാണ് കേസിനാസ്പദമായ സംഭവം.

Advertisment

പാത്രങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് ചന്ദ്രനെ തടഞ്ഞുവച്ച് മര്‍ദിച്ചത്. തുടര്‍ന്ന് കെട്ടിയിട്ടു. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ ചിറയിന്‍കീഴ് പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയിട്ടും ഛര്‍ദിയുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റതായി കണ്ടെത്തി.

ശസ്ത്രക്രിയ്ക്ക് ശേഷം ഐസിയുവില്‍ ചികിത്സ തുടരവേയാണ് ചന്ദ്രന്‍ മരിച്ചത്. മര്‍ദനത്തിലാണ് ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Advertisment