New Update
ഇരൂര്‍:പയ്യന്നൂർ ഇരൂരിൽ വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ വൃദ്ധന്‍റെ മൃതദേഹം. ഇരൂർ സുബ്രഹ്മണ്യൻ കോവിലിന് സമീപം താമസിക്കുന്ന വാസുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. തെങ്ങ് കയറ്റത്തൊഴിലാളിയായ വാസു ഇന്നലെ രാത്രി എട്ട് മണിയോടെ പതിവ് പോലെ വീട്ടിലേക്ക് പോയതായി സമീപവാസികൾ പറയുന്നു.
Advertisment
വീടിന്‍റെ മുൻവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. ഭാര്യയും മകളുമുണ്ടെങ്കിലും വാസു വർഷങ്ങളായി തനിച്ചാണ് താമസം. പയ്യന്നൂർ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി .